സെലസ്റ്റിയില്‍ ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം ഈ വര്‍ഷത്തെയും ഫൈനലിനു യോഗ്യത നേടി. ഇന്ന് നടന്ന ആദ്യ സെമിയില്‍ എതിരാളികളായ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 6 വിക്കറ്റ് വിജയമാണ് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെ 108 റണ്‍സിനു പുറത്താക്കിയ ശേഷം മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
വിജയികള്‍ക്കായി 32 റണ്‍സ് വീതം നേടി ജിത്തിനു രോഹനും 26 റണ്‍സ് നേടിയ അരുണ്‍ പൗലോസുമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ബൗളിംഗ് ടീമിനു വേണ്ടി അതുല്‍ ഡയമണ്ട് സൗരിയും അഭിഷേക് മോഹനും രണ്ട് വീതം വിക്കറ്റ് നേടി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അതുല്‍ രവീന്ദ്രനെയാണ്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ യമഹ മാസ്റ്റേഴ്സിന്റെ നടുവൊടിച്ചത് അതുലിന്റെ ബൗളിംഗ് ആയിരുന്നു. താരം 4 വിക്കറ്റ് നേടി 32 ഓവറില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെ 108 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ബാറ്റിംഗ് ടീമിനു വേണ്ടി 46 റണ്‍സ് നേടിയ അതുല്‍ ഡയമണ്ട് സൗരിയാണ് ടോപ് സ്കോറര്‍.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ പ്രതിഭ സിസിയ്ക്കെതിരെ 191 റണ്‍സ് വിജയമാണ് സ്വന്തമാക്കിയത്. സ്വാന്റണ്‍സിനെതിരെ 110 റണ്‍സ് ജയം നേടിയായിരുന്നു മുത്തൂറ്റ യമഹ മാസ്റ്റേഴ്സിന്റെ സെമി പ്രവേശനം.