ബികെ 55യ്ക്കെതിരെ 6 വിക്കറ്റ് വിജയം കുറിച്ച് ലിറ്റിൽ മാസ്റ്റേഴ്സ് സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബികെ55 വെറും 73 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ലിറ്റിൽ മാസ്റ്റേഴ്സിനായി വിനയ് വര്‍ഗീസ് 3 വിക്കറ്റ് നേട്ടം ആഘോഷിച്ചു. ശ്രീധരന്‍ മുരളിയും ഇമ്രാന്‍ അഹമ്മദും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വെറും 15.1 ഓവര്‍ മാത്രമാണ് ബികെ55യുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്. 40 റൺസ് നേടിയ അര്‍ജ്ജുന്‍ സുരേഷ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.
9.3 ഓവറിൽ 74 റൺസ് നേടി ലിറ്റിൽ മാസ്റ്റേഴ്സ് വിജയം കുറിയ്ക്കുമ്പോള്‍ 24 റൺസ് നേടിയ അതുൽ ഡയമണ്ട് സൗരി ആണ് ടീമിന്റെ ടോപ് സ്കോറര്‍. ബികെ55 ബൗളിംഗിൽ ഷബിന്‍ഷാദ് മൂന്ന് വിക്കറ്റ് നേടി. തന്റെ ബൗളിംഗ് മികവിന് ലിറ്റിൽ മാസ്റ്റേഴ്സിന്റെ വിനയ് വര്‍ഗീസ് ആണ് കളിയിലെ താരം.