റോവേഴ്സിനെ പരാജയപ്പെടുത്തി ലിറ്റിൽ മാസ്റ്റേഴ്സ്, ഏദന്‍ ആപ്പിള്‍ ടോം കളിയിലെ താരം

Sports Correspondent

Littlemasterscc

സെലെസ്റ്റിയൽ ട്രോഫിയിൽ മികച്ച വിജയം കുറിച്ച് ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോവേഴ്സ് സിസിയെ 20.1 ഓവറിൽ 105 റൺസിന് എറിഞ്ഞിട്ടപ്പോള്‍ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് വിജയം കുറിച്ചു.

ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ശ്രീവര്‍ദ്ധന്‍ മുരളി നാല് വിക്കറ്റും ഏദന്‍ ആപ്പിള്‍ ടോം മൂന്ന് വിക്കറ്റും നേടിയാണ് ബൗളിംഗിൽ തിളങ്ങിയത്. റോവേഴ്സിന് വേണ്ടി ശ്രീറാം 37 റൺസുമായി ടോപ് സ്കോറര്‍ ആയി. അജീഷ് 24 റൺസും നേടി.

ലിറ്റിൽ മാസ്റ്റേഴ്സിനായി എംഎസ് സച്ചിന്‍ പുറത്താകാതെ 59 റംസും ഏദന്‍ ആപ്പിള്‍ ടോം പുറത്താകാതെ 40 റൺസും നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

Edhenappletom

തന്റെ ഓള്‍റൗണ്ട് മികവിന് ഏദന്‍ ആപ്പിള്‍ ടോം ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.