സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് മെഡിക്കൽ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ 9 റൺസ് വിജയവുമായി കിഡ്സി സിസി. വിവിഡ്സ് സിസിയ്ക്കെതിരെ ആയിരുന്നു ടീമിന്റെ വിജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിഡ്സ് 28.5 ഓവറിൽ 175 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 29 ഓവറിൽ വിവിഡ്സ് 166 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
59 റൺസുമായി അലന്‍ അലക്സ് കിഡ്സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഫര്‍സാന്‍ (34), ഉണ്ണികൃഷ്ണന്‍ (35), രഗീഷ് (23) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വിവിഡ്സ് ബൗളിംഗിൽ എന്‍പി ഗോകുൽ 4 വിക്കറ്റുമായി മികച്ച് നിന്നു. ആനന്ദ് ജോസഫ് 2 വിക്കറ്റ് നേടി.
പുറത്താകാതെ 33 പന്തിൽ 46 റൺസ് നേടി ആനന്ദ് ജോസഫ് വിവിഡ്സിനായി ബാറ്റിംഗിൽ തിളങ്ങിയെങ്കിലും ടീമിന്റെ വിജയം ഉറപ്പാക്കാന്‍ താരത്തിനായില്ല. 39 റൺസ് നേടിയ മിഥുന്‍, 23 രാകേഷ് ബാബു, 22 റൺസ് നേടിയ ഹരികൃഷ്ണന്‍ എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.
കിഡ്സ് ബൗളിംഗ് നിരയിൽ ആരോഹന്‍ അഹമ്മദ്, എസ്ബി സാഗര്‍, ജെഎൽ ബാലാജി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. കിഡ്സിന്റെ ആരോഹന്‍ ആണ് കളിയിലെ താരം.