പാക്കേഴ്സ് നൽകിയ 212 റൺസ് ലക്ഷ്യം 40 പന്ത് ബാക്കി നിൽക്കെ മറികടന്ന് കേശവഷയര്‍

Sports Correspondent

സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി ഇന്ന് കെസിഎ മംഗലപുരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേശവഷയര്‍ സിസിയ്ക്ക് മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കേഴ്സ് സിസി 9 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന ഭേദപ്പെട്ട സ്കോര്‍ നേടിയെങ്കിലും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 23.2 ഓവറിൽ വിജയം കുറിയ്ക്കുവാന്‍ കേശവഷയറിന് സാധിച്ചു.

ഗൗതം(58), അഗിലേഷ് ബാലന്‍(56) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് പാക്കേഴ്സിനെ 211 റൺസിലേക്ക് എത്തിച്ചത്. കേശവഷയറിനായി സിബിന്‍ പി ഗിരീഷ് 3 വിക്കറ്റ് നേടി. മൂന്ന് പാക്കേഴ്സ് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

54 പന്തിൽ 87 റൺസ് നേടിയ റാസിം ബഷീറും 31 പന്തിൽ 63 റൺസുമായി പുറത്താകാതെ നിന്ന സിബിന്‍ പി ഗിരീഷും ആണ് കേശവഷയറിന്റെ വിജയം അനായാസമാക്കിയത്.