സെലെസ്റ്റിയൽ ട്രോഫിയിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ 131 റൺസിന്റെ കൂറ്റന്‍ വിജയം നേടി രഞ്ജി സിസി. ഇതള്‍ വടക്കാഞ്ചേരിയ്ക്കെതിരെയാണ് രഞ്ജിയുടെ ഈ മികച്ച വിജയം.
ആദ്യം ബാറ്റ് ചെയ്ത രഞ്ജി സിസി 24.3 ഓവറിൽ 189 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇതള്‍ വടക്കാഞ്ചേരിയെ വെറും 58 റൺസിനാണ് രഞ്ജി സിസി എറിഞ്ഞിട്ടത്. ജോൺസൺ 5 വിക്കറ്റ് നേട്ടവുമായി തിളങ്ങിയപ്പോള്‍ 11.2 ഓവര്‍ മാത്രമാണ് ഇതള്‍ സിസിയുടെ ഇന്നിംഗ്സ് നീണ്ടത്. 21 റൺസ് നേടിയ അഭിഷേക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. രഞ്ജി സിസിയ്ക്കായി എബിന്‍ ആന്റോണിയോ ജോസ് രണ്ട് വിക്കറ്റ് നേടി. ജോൺസൺ ആണ് കളിയിലെ താരം.
നേരത്തെ രഞ്ജി സിസിയ്ക്കായി ബാറ്റിംഗിൽ അക്ഷയ് ശിവ 60 റൺസും അഭയ് 31 റൺസും നേടി. ഇതളിനായി ശംഭു നാലും സൗരവ് 3 വിക്കറ്റും നേടി.