അനന്തു ബിനുവിന്റെ ശതകം വിഫലം, 5 വിക്കറ്റ് വിജയവുമായി ഫ്രണ്ട്സ് സിസി

Sports Correspondent

Friendscc
Download the Fanport app now!
Appstore Badge
Google Play Badge 1

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ 5 വിക്കറ്റ് വിജയവുമായി ഫ്രണ്ട്സ് സിസി. ബോയ്സ് സിസിയുടെ അനന്തു ബിനു 93 പന്തിൽ നിന്ന് പുറത്താകാതെ 113 റൺസും പ്രശാന്ത് 57 റൺസും നേടിയപ്പോള്‍ ടീം ആദ്യം ബാറ്റ് ചെയ്ത് 26 ഓവറിൽ 206 റൺസാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 9 പന്തിൽ 22 റൺസുമായി ഷോബിന്‍ ക്രിസ്റ്റഫറും ടീമിനായി തിളങ്ങി.

Swothjmithal

എന്നാൽ ഫ്രണ്ട്സ് സിസി 25.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നപ്പോള്‍ 57 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ സ്വോത് ജെ മിത്തൽ ആണ് ടീമിന്റെ ടോപ് സ്കോറര്‍. പി മുരുഗന്‍ 26 പന്തിൽ 44 റൺസും ശ്യാം കുമാര്‍ 22 പന്തിൽ 32 റൺസും നേടിയപ്പോള്‍ മദന്‍ രാജ് 19 പന്തിൽ നിന്ന് 23 റൺസ് നേടി.