കാനറ ബാങ്ക് 28ാമത് ഓള്‍ കേരള സെലെസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ ചാമ്പ്യന്‍സ് റൗണ്ട് മത്സരങ്ങള്‍ ഇന്ന് അവസാനിച്ചപ്പോള്‍ സെമിയിലേക്ക് യോഗ്യത നേടി മാസ്റ്റേഴ്സ് സിസി, പ്രതിഭ സിസി, തൃപ്പൂണിത്തുറ സിസി, മുത്തൂറ്റ് മൈക്രോഫിന്‍ എന്നീ ടീമുകള്‍. നാളെ നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ മാസ്റ്റേഴ്സ് സിസിയും തൃപ്പൂണിത്തുറ സിസി എ ടീമും ഏറ്റുമുട്ടും. മംഗലപുരം കെസിഎ ഗ്രൗണ്ടിൽ ആണ് ഈ സെമി നടക്കുന്നത്.
സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പ്രതിഭ സിസിയും മുത്തൂറ്റ് മൈക്രോഫിന്‍ സിസിയും ഏറ്റുമുട്ടും.