കളിയിലെ താരമായി സുനില്‍ ടിവി, ഏഴ് വിക്കറ്റ് വിജയവുമായി ആറ്റിങ്ങല്‍ സിസി

Sports Correspondent

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ക്രിക്കറ്റ് അക്കാഡമി ട്രിവാന്‍ഡ്രത്തിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടി ആറ്റിങ്ങല്‍ സിസി. ആദ്യം ബാറ്റ് ചെയ്ത ക്രിക്കറ്റ് അക്കാഡമിയെ 20.4 ഓവറില്‍ 73 റണ്‍സിന് ആറ്റിങ്ങല്‍ സിസി പുറത്താക്കുകയായിരുന്നു. 5 ഓവറില്‍ 11 റണ്‍സ് വിട്ട് നല്‍കിയ സുനില്‍ ടിവിയും കൃഷ്ണദേവും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ വിജയ് 2 വിക്കറ്റ് നേടി. ക്രിക്കറ്റ് അക്കാഡമിയുടെ ടോപ് സ്കോറര്‍ 20 റണ്‍സ് നേടിയ അജയ്ദേവ് ആയിരുന്നു.

ലക്ഷ്യം 16.3 ഓവിലാണ് ആറ്റിങ്ങല്‍ സിസി മറികടന്നത്. മഹേഷ് 25 റണ്‍സും ശ്രീകുമാര്‍ പുറത്താകാതെ 27 റണ്‍സും ദിലീപ് 14 റണ്‍സും നേടിയാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. വിശാഖിന് രണ്ട് വിക്കറ്റ് ലഭിച്ചു. സുനില്‍ ടിവിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.