സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ മികച്ച വിജയം കുറിച്ച് സെഞ്ച്വറി സിസി. ഇന്ന് ഷൈന്‍സ് ക്രിക്കറ്റ് ക്ലബിനെതിരെ 4 വിക്കറ്റ് വിജയം ആണ് സെഞ്ച്വറി ക്രിക്കറ്റ് ക്ലബ് നേടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഷൈന്‍സിന് 23.2 ഓവറിൽ 125 റൺസ് മാത്രമാണ് നേടാനായത്. 47 റൺസുമായി ശരത് ചന്ദ്ര പ്രസാദ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സച്ചിന്‍ 29 റൺസ് നേടി. സെഞ്ച്വറി ക്രിക്കറ്റ് ക്ലബിന് വേണ്ടി ആസിഫ് സലാം 5.2 ഓവറിൽ 2 മെയ്ഡന്‍ ഉള്‍പ്പെടെ 16 റൺസ് മാത്രം വിട്ട് നൽകി 4 വിക്കറ്റ് നേടി. സുബിന്‍ ജോസും ഉണ്ണികൃഷ്ണനും രണ്ട് വീതം വിക്കറ്റ് നേടി.
സെഞ്ച്വറി സിസിയ്ക്കായി ബാറ്റിംഗിൽ പുറത്താകാതെ 69 റൺസുമായി ലിസ്റ്റൺ ടോപ് സ്കോറര്‍ ആയപ്പോള്‍ സനൽ തോമസ് 40 റൺസും നേടി.
16.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ആണ് സെഞ്ച്വറി സിസി വിജയം കൈവരിച്ചത്. ഷൈന്‍സിന്റെ ബിഎ വിഷ്ണു 3 വിക്കറ്റ് നേടി.
തന്റെ മികവുറ്റ ബൗളിംഗ് പ്രകടനത്തിന് സെഞ്ച്വറി സിസിയുടെ ആസിഫ് സലാം ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.