സെഞ്ച്വറി സിസിയെ വെറും 44 റൺസിന് എറിഞ്ഞൊക്കി!!! 157 റൺസിന്റെ തകര്‍പ്പന്‍ ജയം നേടി ഏരീസ് പട്ടൗഡി സിസി

Sports Correspondent

Ariespataudi

സെലെസ്റ്റിയൽ ട്രോഫിയിൽ മിന്നും വിജയം രചിച്ച് ഏരീസ് പട്ടൗഡി ക്രിക്കറ്റ് ക്ലബ്. ഇന്ന് സെഞ്ച്വറി ക്രിക്കറ്റ് ക്ലബിനെതിരെ ആണ് ആധികാരിക വിജയം ഏരീസ് സിസി കുറിച്ചത്. ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഏരീസ് 201 റൺസിന് 28.4 ഓവറിൽ ഓള്‍ഔട്ട് ആയപ്പോള്‍ എതിരാളികളെ 13.1 ഓവറിൽ 44 റൺസിന് എറിഞ്ഞിട്ട് 157 റൺസിന്റെ വിജയം ആണ് ടീം കരസ്ഥമാക്കിയത്.

Anshad

ബൗളിംഗിൽ വിഷ്ണു എസ് കുമാറും എസ് അന്‍ഷാദും 5 വീതം വിക്കറ്റ് നേടിയാണ് ഏരീസ് പട്ടൗഡി സെഞ്ച്വറി സിസിയുടെ നടുവൊടിച്ചത്. അന്‍ഷാദ് ആണ് കളിയിലെ താരം.

നേരത്തെ ബാറ്റിംഗിൽ ഏരീസിനായി അജു പൗലോസും ആഷിഖ് മുഹമ്മദും 54 റൺസ് വീതം നേടി തിളങ്ങി.