സെലെസ്റ്റിയൽ ട്രോഫിയിൽ ഇനി ചാമ്പ്യന്‍സ് റൗണ്ട്. മാര്‍ച്ച് 25ന് ആരംഭിയ്ക്കുന്ന ചാമ്പ്യന്‍സ് റൗണ്ടിൽ നേരത്തെ സീഡിംഗ് ലഭിച്ച 6 ടീമുകള്‍ക്കൊപ്പം യോഗ്യത റൗണ്ട് ജയിച്ചെത്തിയ മുത്തൂറ്റ് മൈക്രോഫിനും ഏരീസ് പട്ടൗഡി സിസയും എത്തുകയായിരുന്നു.
ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്, തൃപ്പൂണിത്തുറ സിസി, സ്വാന്റൺസ് സിസി, അത്രേയ സിസി, മാസ്റ്റേഴ്സ് സിസി, പ്രതിഭ സിസി എന്നിവരാണ് നേരിട്ട് സീഡിംഗ് ലഭിച്ച ആറ് ടീമുകള്‍.
ഇന്നലെ നടന്ന അവസാന യോഗ്യത റൗണ്ടിൽ ഏരീസ് പട്ടൗഡി ജോളി റോവേഴ്സിനെയും മുത്തൂറ്റ് മൈക്രോഫിന്‍ ലിറ്റിൽ മാസ്റ്റേഴ്സിനെയും പരാജയപ്പെടുത്തയാണ് ചാമ്പ്യന്‍സ് റൗണ്ടിലേക്ക് യോഗ്യത നേടിയത്. മംഗലപുരം, സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
സെമി ഫൈനൽ മത്സരങ്ങള്‍ 29 മാര്‍ച്ചിനും ഫൈനൽ മാര്‍ച്ച് 30ന് സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടിലും നടക്കും.