ജയം തുടര്‍ന്ന് പ്രതിഭ സിസി, അക്ഷയ് മനോഹര്‍ കളിയിലെ താരം

Sports Correspondent

Prathibhacc

സെലെസ്റ്റിയൽ ട്രോഫിയിലെ ചാമ്പ്യന്‍സ് റൗണ്ടിലെ തങ്ങളുടെ രണ്ടാം ജയം കരസ്ഥമാക്കി പ്രതിഭ സിസി. ഇന്ന് മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഏരീസ് പട്ടൗഡി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സിസി 219/7 എന്ന സ്കോര്‍ 26 ഓവറിൽ നേടിയപ്പോള്‍ ഏരീസ് 23.5 ഓവറിൽ 140 റൺസിന് ഓള്‍ഔട്ട് ആയി.

അക്ഷയ് മനോഹര്‍ 45 പന്തിൽ 74 റൺസ് നേടിയപ്പോള്‍ പിഎസ് സച്ചിന്‍ 69 റൺസുമായി പ്രതിഭയ്ക്കായി തിളങ്ങി. 36 റൺസ് നേടിയ ആൽബിന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഏരീസിനായി അന്‍ഷാദ് 2 വിക്കറ്റ് നേടി.

ഏരീസ് ബാറ്റിംഗിൽ 55 റൺസുമായി ലിജോ ജോസ് ടോപ് സ്കോറര്‍ ആയപ്പോള്‍ താരത്തിന് മികച്ച പിന്തുണ നൽകുവാന്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് സാധിക്കാതെ പോയത് ടീമിന് തിരച്ചടിയായി. 22 റൺസ് നേടിയ ഷോൺ പച്ചയും 21 റൺസ് നേടിയ രാഹുല്‍ ശര്‍മ്മയും മാത്രമാണ് പൊരുതി നോക്കിയ മറ്റു താരങ്ങള്‍. പ്രതിഭയ്ക്കായി ആൽബിന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ പികെ മിഥുന്‍, ടിഎസ് വിനിൽഎന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Akshaymanohar

ബാറ്റിംഗിന് പുറമെ 4 ഓവറിൽ 18 റൺസ് നൽകി ഒരു വിക്കറ്റ് നേടിയ അക്ഷയ് മനോഹര്‍ ആണ് കളിയിലെ താരം.