സെലെസ്റ്റിയൽ ട്രോഫിയിൽ മിന്നും വിജയവുമായി ചേസേഴ്സ് സിസി. സ്കൈസ് സിസിയ്ക്കെതിരെ 71 റൺസ് വിജയം ആണ് ടീം നേടിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ചേസേഴ്സ് സിസി ആദ്യം ബാറ്റ് ചെയ്ത് 30 ഓവറിൽ 260 റൺസ് നേടിയപ്പോള്‍ അജിന്‍ ദാസ് 82 പന്തിൽ നിന്ന് 160 റൺസുമായി തിളങ്ങിയാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. താരം 17 ഫോറും 7 സിക്സും അടക്കമാണ് ഈ സ്കോര്‍ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സ്കൈസ് സിസിയ്ക്ക് 30 ഓവറിൽ നിന്ന് 8 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. 32 റൺസ് നേടിയ ഷൈന്‍ ആണ് സ്കൈസിന്റെ ടോപ് സ്കോറര്‍. സുധീഷ് 30 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മനു മോഹന്‍ 24 റൺസും സൂരജ് ലാൽ 22 റൺസും നേടി.
ബാറ്റിംഗിലെ പോലെ തന്നെ ബൗളിംഗിലും അജിന്‍ ദാസ് മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. താരം 4 വിക്കറ്റ് നേടിയപ്പോള്‍ വിഷ്ണു വി നായര്‍ മൂന്ന് വിക്കറ്റും നേടി. അജിന്‍ ആണ് കളിയിലെ താരം.