സെലെസ്റ്റിയൽ ട്രോഫിയിലെ ചാമ്പ്യന്‍സ് റൗണ്ടിലെ അവസാന മത്സരത്തിൽ വിജയം കുറിച്ച് ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്. ഇന്ന് സ്വാന്റൺസിനെതിരെ 72 റൺസ് വിജയം ആണ് ഏജീസിന് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത ഏജീസ് 30 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് നേടിയപ്പോള്‍ സ്വാന്റൺസ് 26 ഓവറിൽ 160 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
ബാറ്റിംഗിൽ അര്‍സലന്‍ ഖാന്‍ 88 റൺസുമായി ഏജീസിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മൊഹമ്മദ് ഷാനു 56 റൺസ് നേടി. സ്വാന്റൺസിന് വേണ്ടി അഖിൽ സജീവും പികെ വിഷ്ണുവും 3 വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ സ്വാന്റൺസിന് വേണ്ടി പ്രതീഷ് പവന്‍ 86 റൺസ് നേടിയപ്പോള്‍ കെവിന്‍ നെജു പോള്‍ 31 റൺസ് നേടി. എസ് മിഥുന്‍ മൂന്ന് വിക്കറ്റും കാര്‍ത്തികേയ കാക് 2 വിക്കറ്റും നേടി ഏജീസ് ബൗളിംഗിൽ തിളങ്ങി. ഏജീസിന്റെ അര്‍സലന്‍ ഖാന്‍ ആണ് കളിയിലെ താരം.