ചാമ്പ്യന്മാര്‍ തുടങ്ങി!!! 8 വിക്കറ്റ് വിജയത്തോടെ ഏജീസ് ഓഫീസ്

Sports Correspondent

സെലസ്റ്റിയൽ ട്രോഫിയിൽ നിലവിലെ ജേതാക്കളായ ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ് ജയിച്ച് തുടങ്ങി. ചാമ്പ്യന്‍സ് റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഏജീസ് ആദ്യം ബാറ്റ് ചെയ്ത എറണാകുളം സിസിയെ 20.5 ഓവറിൽ 83 റൺസിനാണ് എറിഞ്ഞിട്ടത്.

Ajithv

അജിത് വി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ അഖിൽ എംഎസ് രണ്ട് വിക്കറ്റ് നേടി മികച്ച് നിന്നു. 24 റൺസ് നേടിയ സാഗര്‍ ബിനു ആണ് എറണാകുളം സിസിയുടെ ടോപ് സ്കോറര്‍. ആദര്‍ഷ് പ്രവീൺ 22 റൺസും നേടി.

വൈശാഖ് ചന്ദ്രന്‍ 17 പന്തിൽ 30 റൺസും അഖിൽ എംഎസ് പുറത്താകാതെ 11 പന്തിൽ 35 റൺസും നേടിയപ്പോള്‍ 7.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 88 റൺസാണ് ഏജീസ് നേടിയത്.