85 റൺസിന്റെ തകര്‍പ്പന്‍ വിജയവുമായി ഏജീസ് ഓഫീസ്

Sports Correspondent

സെലസ്റ്റിയൽ ട്രോഫിയൽ രണ്ടാമത്തെ വിജയം കരസ്ഥമാക്കി ഏജീസ് ഓഫീസ്. ഇന്ന് നടന്ന മത്സരത്തിൽ ഏരീസ് പട്ടൗഡി സിസിയെ 85 റൺസിനാണ് ഏജീസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഏജീസ് 30 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. ഏരീസ് പട്ടൗഡി 24.2 ഓവറിൽ 116 റൺസിന് ഓള്‍ഔട്ട് ആയി.

33 പന്തിൽ നിന്ന് 56 റൺസ് നേടി വൈശാഖ് ചന്ദ്രനും 28 പന്തിൽ 32 റൺസ് നേടി അര്‍ജുന്‍ എകെയും ബാറ്റിംഗിൽ തിളങ്ങിയപ്പോള്‍ 26 റൺസ് വീതം നേടി സച്ചിന്‍ മോഹനും അശ്വിന്‍ ആനന്ദും നിര്‍ണ്ണായക സംഭാവന നൽകി. ഏരീസ് പട്ടൗഡി സിസിയ്ക്കായി രാഹുൽ ശര്‍മ്മ 3 വിക്കറ്റ് നേടി.

Vysakhchandran

ഏജീസിനായി ബൗളിംഗിൽ അജിത്ത്, മനു കൃഷ്ണന്‍, അഖിൽ എംഎസ് എന്നിവരാണ് പ്രധാന വിക്കറ്റ് നേട്ടക്കാര്‍. ഇതിൽ അജിത്ത് മൂന്നും മനുവും അഖിലും രണ്ട് വീതം വിക്കറ്റുമാണ് നേടിയത്. 29 റൺസ് നേടിയ കൃഷ്ണ ദാസ് ആണ് ഏരീസ് പട്ടൗഡിയുടെ ടോപ് സ്കോറര്‍.

ഏജീസിന്റെ വൈശാഖ് ചന്ദ്രന്‍ ആണ് കളിയിലെ താരം.