ആറ്റിങ്ങൽ സിസി ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ക്രിക്കറ്റ് ക്ലബ് ഓഫ് കേരള. സെലസ്റ്റിയൽ ട്രോഫി 2023ലെ ആദ്യ ശതകം കണ്ട മത്സരത്തിൽ അഭിത്തിന്റെ 111 റൺസിന്റെ മികവിൽ ക്രിക്കറ്റ് ക്ലബ് ഓഫ് കേരള ആദ്യം ബാറ്റ് ചെയ്ത് 226 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
അഭിത്ത് പുറത്താകാതെ 89 പന്തിൽ 5 ഫോറും 10 സിക്സും അടക്കം 111 റൺസ് നേടിയപ്പോള്‍ 37 പന്തിൽ 53 റൺസുമായി ഷിബു നായര്‍ മികച്ച പിന്തുണ താരത്തിന് നൽകി. ആറ്റിങ്ങൽ സിസിയ്ക്കായി എവി രാജേഷ് കുമാര്‍ മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആറ്റിങ്ങൽ സിസി അവസാനം വരെ പൊരുതിയെങ്കിലും 5 റൺസിന് അകലെ വരെ മാത്രമേ ടീമിന് എത്താനായുള്ളു. 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് ടീം നേടിയത്.
33 പന്തിൽ 55 റൺസ് നേടിയ ജിതിന്‍ രാജിനൊപ്പം ദീപു(36), ജീവന്‍(31*) ദിലീപ്(36) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയം ക്രിക്കറ്റ് ക്ലബ് ഓഫ് കേരള സ്വന്തമാക്കി. അവസാന ഓവറിൽ ജയത്തിനായി 13 റൺസായിരുന്നു ആറ്റിങ്ങൽ സിസി നേടേണ്ടിയിരുന്നത്. എ്നനാൽ ടീമിന് 7 റൺസ് മാത്രമേ നേടാനായുള്ളു.
ക്രിക്കറ്റ് ക്ലബ് ഓഫ് കേരളയ്ക്കായി മുകേഷ് നാലും ഷിബു നായര്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ വെങ്കിടേശ്വരന്‍ 2 വിക്കറ്റ് നേടി.