സീയറ്റുമായി രണ്ട് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് ഹര്‍മ്മന്‍പ്രീത് കൗര്‍

Sports Correspondent

മുംബൈ ആസ്ഥാനമായുള്ള ടയര്‍ ഉല്പാദന കമ്പനിയുമായി കരാര്‍ ഒപ്പിട്ട് ഹര്‍മ്മന്‍പ്രീത് കൗര്‍. രണ്ട് വര്‍ഷത്തെക്കാണ് കരാര്‍ എന്നാണ് പുറത്ത് വരുന്ന വിവരം. ഇതാദ്യമായാണ് സീയറ്റ് ഒരു വനിത താരവുമായി സീയറ്റ് കരാറിലേര്‍പ്പെടുന്നത്. ഇന്ത്യന്‍ വനിത ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും കളിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നുമാണ് സീയറ്റിന്റെ വക്താക്കള്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങളിലെ പ്രകടനം കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് കൗര്‍. സെമിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ പുറത്താകാതെ 171 റണ്‍സ് നേടാനും കൗറിനായി. വനിത ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവും കൗര്‍ സ്വന്തമാക്കിയിരുന്നു. 2016-17 സീസണില്‍ സിഡ്നി തണ്ടേര്‍സിനു വേണ്ടിയാണ് കൗര്‍ കളിച്ചത്.

കൗറിന്റെ ബാറ്റില്‍ ഇനി മുതല്‍ സീയറ്റ് ലോഗോയാവും ഉപയോഗിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial