ഒരു ടീമിൽ ഏറ്റവും പ്രാധാന്യം കുറഞ്ഞ വ്യക്തി ടീമിന്റെ ക്യാപ്റ്റനെന്നാണ് തന്റെ സിദ്ധാന്തം എന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. താൻ അങ്ങനെയാണ് വിശ്വസിക്കുന്നതെന്നും ടീമിലെ മാറ്റ് അംഗങ്ങൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും രോഹിത് ശർമ്മ പറഞ്ഞു. എന്നാൽ മറ്റു ക്യാപ്റ്റന്മാരെ സംബന്ധിച്ചിടത്തോളം ഇത് വ്യത്യസ്‍തമായിരിക്കുമെന്നും തന്നെ സംബന്ധിച്ച് ഇത് ശരിയാവാറുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്യാപ്റ്റനാണ് രോഹിത് ശർമ്മ. മുംബൈ ഇന്ത്യൻസിന് വേണ്ടി 4 ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കാൻ രോഹിത് ശർമ്മക്ക് കഴിഞ്ഞിട്ടുണ്ട്. ക്യാപ്റ്റൻ എന്നാൽ നിലയിൽ വികാരങ്ങൾ മറച്ചുപിടിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും രോഹിത് ശർമ്മ അഭിപ്രായപ്പെട്ടു. 2018ലെ യു.എ.ഇയിൽ വെച്ച് തന്റെ ക്യാപ്റ്റൻസിയിൽ ഏഷ്യ കപ്പ് കിരീടം നേടിയത് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുതൽകൂട്ടാവുമെന്നും രോഹിത് ശർമ്മ പറഞ്ഞു.