ഒപ്പോയ്ക്ക് പകരം ഇന്ത്യയുടെ പുതിയ ജഴ്സി സ്പോണ്‍സര്‍മാരായി എത്തിയ മലയാളി ബന്ധമുള്ള ബൈജൂസിന്റെ കരാര്‍ 2022 മാര്‍ച്ച് വരെയായിരിക്കുമെന്നാണ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി അഭിപ്രായപ്പെട്ടത്. സെപ്റ്റംബര്‍ 5 2019 മുതല്‍ മാര്‍ച്ച് 31 2022 വരെയാവും ബിസസിഐയുമായി ഇവരുടെ കരാര്‍. ഈ വര്‍ഷം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഹോം സീരീസിലാണ് ഇന്ത്യയുടെ സ്പോണ്‍സര്‍മാരായി ബൈജൂസ് എത്തുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ ആവാന്‍ കഴിയുന്നത് അത്യന്തം അഭിമാനാര്‍ഹമായ നിമിഷമാണെന്ന് ബൈജൂസിന്റെ സ്ഥാപകനും സിഇഒയും ആയ ബൈജൂ രവീന്ദ്രന്‍ പറഞ്ഞു. ക്രിക്കറ്റെന്നാല്‍ ഇന്ത്യയില്‍ കോടിക്കണക്കിനാളുകളുടെ സ്വപ്നം കെട്ടിപ്പടുക്കുന്ന ഒരു കായിക വിനോദമാണ്, അത് പോലെ തന്നെ ബൈജൂസ് ഒരു ലേണിംഗ് കമ്പനി എന്ന നിലയില്‍ ഓരോ കുട്ടിയുടെയും മനസ്സില്‍ പഠിക്കുവാനുള്ള താത്പര്യം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമാക്കുന്നതെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.
ചൈനീസ് മൊബൈല്‍ കമ്പനിയായ ഒപ്പോ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതോടെയാണ് ബൈജൂസ് ഈ രംഗത്തേക്ക് എത്തുന്നത്.