ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ വൈറ്റ് ബോൾ ദേശീയ ടീമിലേക്ക് മടങ്ങിയെത്തി. ഒക്ടോബർ 2 ബുധനാഴ്ച ECB (ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്) അവരുടെ വെസ്റ്റിൻഡീസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. കാലിനേറ്റ പരിക്കിനെത്തുടർന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം ഏകദിന പരമ്പരയിൽ ബട്ലർ കളിച്ചിരുന്നില്ല. അദ്ദേഹത്തിൻ്റെ അഭാവത്തിൽ, ഹാരി ബ്രൂക്ക് ആയിരുന്നു ക്യാപ്റ്റൻ.

ബട്ട്‌ലറെ കൂടാതെ, ലെഗ് സ്പിന്നർ ജാഫർ ചോഹാനും ടീമിലെത്തി ചോഹാന്റെ കന്നി ഇംഗ്ലണ്ട് കോൾ-അപ്പ് ആണിത്. 14 അംഗ ടീമിനെയാണ് ഇസിബി പ്രഖ്യാപിച്ചത്.
England squad for West Indies tour: Jos Buttler (capt), Jofra Archer, Jacob Bethell, Jafer Chohan, Sam Curran, Will Jacks, Liam Livingstone, Saqib Mahmood, Dan Mousley, Jamie Overton, Adil Rashid , Phil Salt, Reece Topley, John Turner