തന്റെ അഭിപ്രായത്തില്‍ ഇപ്പോളുള്ളതില്‍ ഏറ്റവും മികച്ച ഏകദിന താരം ജോസ് ബട്‍ലര്‍ – ബെന്‍ സ്റ്റോക്സ്

Sports Correspondent

ഇംഗ്ലണ്ട് താരം ജോസ് ബട‍്ലര്‍ ആണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഏകദിന താരമെന്ന് പറഞ്ഞ് സഹ താരവും ഇംഗ്ലണ്ട് ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്സ്. ലോകകപ്പ് ഫൈനലില്‍ സ്റ്റോക്സും ബട്‍ലറും കൂടിയാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 86/4 എന്ന നിലയില്‍ 242 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്യുകയായിരുന്നു ഇംഗ്ലണ്ടിന് വേണ്ടി ബട്‍ലറും സ്റ്റോക്സും ചേര്‍ന്ന് 110 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. ബട്‍ലര്‍ 60 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയാണ് പുറത്തായത്.

എതിര്‍പക്ഷത്തെ ക്യാപ്റ്റനും ബൗളര്‍ക്കും പേടി സ്വപ്നമാണ് ജോസ് ബട്‍ലര്‍ എന്ന് ബെന്‍ സ്റ്റോക്സ് പറഞ്ഞു. തനിക്ക് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഏകദിന താരമാണ് എന്ന് സ്റ്റോക്സ് പറഞ്ഞു. എതിരാളികളെ നിഷ്പ്രഭമാക്കുന്ന ബാറ്റിംഗ് പ്രകടനവും ലോകകപ്പ് ഫൈനലിലെ പോലെ സമചിത്തതയോടെയുള്ള ഇന്നിംഗ്സും ബട്‍ലര്‍ക്ക് സാധിക്കുമെന്ന് സ്റ്റോക്സ് പറഞ്ഞു.