ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ജൂലൈ 23-ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കളിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് പിന്നിലായതിനാൽ, പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഈ മത്സരം ഇന്ത്യക്ക് നിർണായകമാണ്. 22 റൺസിന് ഇന്ത്യ തോറ്റ മൂന്നാം ടെസ്റ്റിൽ ബുംറ കളിച്ചിരുന്നു.
ആ മത്സരത്തിൽ ബുമ്ര മികച്ച ബൗളിംഗും കാഴ്ചവെച്ചു. ഈ പര്യടനത്തിൽ ആകെ 3 ടെസ്റ്റുകൾ മാത്രമെ ബുമ്ര കളിക്കുകയുള്ളൂ എന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് നേരത്തെ പറഞ്ഞിരുന്നു. ഈ ടെസ്റ്റ് കൂടെ കളിക്കുന്നതോടെ മൂന്ന് ടെസ്റ്റുകൾ ആകും. അങ്ങനെ എങ്കിൽ അവസാന ടെസ്റ്റിൽ ബുമ്ര ഉണ്ടാകാൻ സാധ്യതയില്ല. നേരത്തെ ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിൽ ബുമ്ര കളിച്ചിരുന്നില്ല.