ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിർത്തി; ബോലാൻഡ് ടോപ് 10-ൽ

Newsroom

ജസ്പ്രീത് ബുംറ ഐസിസി പുരുഷ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ആധിപത്യം തുടരുന്നു, അതിശയകരമായ ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ശേഷം 908 റേറ്റിംഗ് പോയിൻ്റിലേക്ക് അദ്ദേഹം ഉയർന്നു. പരമ്പരയിൽ ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 32 വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ പേസർക്ക് ആയിരുന്നു.

Scottboland

ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. അതേസമയം, ഓസ്‌ട്രേലിയയുടെ സ്‌കോട്ട് ബോലാൻഡാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, ആദ്യമായി അദ്ദേഹം ആദ്യ പത്തിൽ ഇടം നേടി. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 21 വിക്കറ്റ് വീഴ്ത്താൻ ബൊലാൻ്റിന് ആയിരുന്നു.

ബാറ്റിംഗ് റാങ്കിംഗിൽ, ഋഷഭ് പന്ത് ആദ്യ പത്തിൽ തിരിച്ചെത്തി, മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി. 895 പോയിൻ്റുമായി ഇംഗ്ലണ്ടിൻ്റെ ജോ റൂട്ടാണ് ബാറ്റിംഗ് ചാർട്ടിൽ ഒന്നാമത്.