ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകും

Newsroom

മുംബൈയിൽ ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യയുടെ പ്രീമിയർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് തയ്യാറെടുക്കാൻ 31 കാരനായ വൈസ് ക്യാപ്റ്റന് വിശ്രമം നൽകാൻ ഇന്ത്യൻ മാനേജ്‌മെൻ്റ് തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Picsart 24 02 05 16 16 24 683

ബുമ്ര ഇന്ത്യൻ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഇന്ത്യയുടെ 10 ടെസ്റ്റുകളിൽ ഒമ്പതും കളിച്ച ബുംറ 41 വിക്കറ്റ് വീഴ്ത്തിയിരുന്നു.