പരിക്കേറ്റ് ദക്ഷിണാഫ്രിക്ക പരമ്പരയിൽ നിന്ന് പുറത്ത് പോയ ജസ്പ്രീത് ബുംറ ലോകകപ്പിനും ഉണ്ടാകില്ലെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാൽ ബുംറ ഇതുവരെ റൂള്‍ഡ് ഔട്ട് ആയിട്ടില്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്. ബുംറ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്നും താരത്തിന്മേൽ പ്രതീക്ഷയായി ഇനിയും സമയം ഉണ്ടെന്നാണ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്.
ബാക്ക് സ്ട്രെസ് ഫ്രാക്ച്ചര്‍ കാരണം ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി ലോകകപ്പിനുണ്ടാകില്ലെന്നും ഷമി, ദീപക് ചഹാര്‍, സിറാജ് എന്നിവരിൽ ഒരാള്‍ പ്രധാന ടീമിലേക്ക് വരുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. വേള്‍ഡ് കപ്പിന് ഇനിയും സമയം ഉണ്ടെന്നും ഇപ്പോളെ നമ്മള്‍ മുന്‍വിധികളോടെ ഈ വിഷയത്തെ സമീപിക്കേണ്ടെന്നുമാണ് ഗാംഗുലി പറഞ്ഞത്.