ന്യൂസിലൻഡ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, ബുംറ വൈസ് ക്യാപ്റ്റൻ

Newsroom

ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI) 2024 ഒക്‌ടോബർ 17 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റനായി നിയമിതനായി. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ നമ്പർ 1 സ്ഥാനത്തുള്ള താരമാണ് ബുമ്ര.

പരമ്പരയിലെ ആദ്യ മത്സരം ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിലും ബാക്കി പൂനെയിലും മുംബൈയിലും നടക്കും. ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് സ്വന്തമാക്കിയ ടീമിൽ നിന്ന് മാറ്റം ഒന്നും പുതിയ ടീമിൽ ഇല്ല.

ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:

  • രോഹിത് ശർമ്മ (സി)
  • ജസ്പ്രീത് ബുംറ (വിസി)
  • യശസ്വി ജയ്‌സ്വാൾ
  • ശുഭ്മാൻ ഗിൽ
  • വിരാട് കോലി
  • കെ എൽ രാഹുൽ
  • സർഫറാസ് ഖാൻ
  • ഋഷഭ് പന്ത് (WK)
  • ധ്രുവ് ജൂറൽ (WK)
  • രവിചന്ദ്രൻ അശ്വിൻ
  • രവീന്ദ്ര ജഡേജ
  • അക്സർ പട്ടേൽ
  • കുൽദീപ് യാദവ്
  • മൊഹമ്മദ്. സിറാജ്
  • ആകാശ് ദീപ്
  • റിസേർവ്സ്: ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ് കൃഷ്ണ.