ബുംറ തിരിച്ചുവരവിന് അടുത്ത്, എന്നാലും അടുത്ത രണ്ട് മത്സരങ്ങൾ കൂടെ നഷ്ടമാകും

Newsroom

ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാസം തുടരുന്ന ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അടുത്തു എന്ന് റിപ്പോർട്ട്. എന്നാലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ക്ക് കളിക്കാന്‍ കഴിയില്ല, ഏപ്രില്‍ 7 ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലും അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ല.

Bumrah

ജനുവരി മുതൽ പുറത്തിരിക്കുന്ന ബുമ്ര ഈ ആഴ്ച തന്നെ അവസാന ഫിറ്റ്നസ് പരിശോധനകൾ നടത്തും. ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ നിർണായകമായ അഞ്ച് ടെസ്റ്റ് പരമ്പരക്ക് മുമ്പ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് അദ്ദേഹം മുൻഗണന നൽകുന്നത്.

2013 മുതൽ മുംബൈയുടെ നിർണായക താരമായ ബുംറ 133 മത്സരങ്ങളിൽ നിന്ന് 165 വിക്കറ്റുകൾ നേടിയിട്ടുണ്ട്.