ഇന്ന് ബൂം ബൂം ബുമ്ര!! ഇന്ത്യക്ക് ജയിക്കാൻ 79 റൺസ്

Newsroom

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ വിജയത്തിലേക്ക്. ദക്ഷിണാഫ്രിക്കയെ 176ന് ഓളൗട്ട് ആക്കിയ ഇന്ത്യക്ക് ഇനി ജയിക്കാൻ 79 റൺസ് മതി. ഇന്ന് 62-3 എന്ന നിലയിൽ ദിനം ആരംഭിച്ച ദക്ഷിണാഫ്രിക്ക ബുമ്രയുടെ ബൗളിംഗിന് മുന്നിൽ തുടക്കത്തിൽ തകർന്നു. ഇന്നലെ ഒരു വിക്കറ്റ് എടുത്ത ബുമ്ര ഇന്ന് തുടർച്ചയായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ വീഴ്ത്തി. മർക്രം ഒരു വശത്ത് പിടിച്ചു നിന്നത് ഒഴിച്ചാൽ ദക്ഷിണാഫ്രിക്കയുടെ മറ്റൊരു ബാറ്റർക്കും തിളങ്ങാൻ ആയില്ല.

ഇന്ത്യ 24 01 04 14 55 44 649

ഇന്ന് ഒറ്റയ്ക്ക് പൊരുതിയ മർക്രം 106 റൺസ് എടുത്താണ് പുറത്തായത്. മക്രം 99 പന്തിൽ തന്നെ സെഞ്ച്വറി കടന്നു. ആകെ 103 പന്തിൽ 106 റൺ അദ്ദേഹം നേടി. 2 സിക്സും 17 ഫോറും മാക്രത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. കെ എൽ രാഹുൽ ബുമ്രയുടെ പന്തിൽ മാക്രത്തിന്റെ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. അവസാനം സിറാജ് ആണ് മാക്രത്തെ പുറത്താക്കിയത്. ഈ പരമ്പരയിൽ ഇത് മൂന്നാം തവണയാണ് മാക്രത്തെ രോഹിത് പുറത്താക്കുന്നത്. സിറാജിന് ഇന്ന് അധികം പന്ത് രോഹിത് നൽകാതിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി എന്ന് പറയാം.

ഇന്ത്യക്ക് ആയി ബുമ്ര ആറ് വിക്കറ്റും മുകേഷ് കുമാർ 2 വിക്കറ്റും വീഴ്ത്തി. സിറാജും പ്രസീദും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 55 റണ്ണിന് ഓളൗട്ട് ആയിരുന്നു. ഇന്ത്യ 153 റണ്ണിനും പുറത്തായി.