ജൂൺ 20 ന് ആരംഭിക്കാൻ പോകുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യയെ തോൽപ്പിക്കാൻ തന്റെ ടീമിന് കഴിയുമെന്ന് ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് വിശ്വസിക്കുന്നു. “സ്വന്തം നാട്ടിൽ കളിക്കുന്ന ഇന്ത്യ അല്ല വിദേശത്ത് കളിക്കുന്ന ഇന്ത്യ. വളരെ വ്യത്യസ്തമാണ്. നമ്മൾ തോൽപ്പിക്കേണ്ടതും നമുക്ക് തോൽപ്പിക്കാൻ കഴിയുന്നതുമായ ഒരു ടീമാണിത്. ഇതൊരു നല്ല പരമ്പരയായിരിക്കും.” ഡക്കറ്റ് പറഞ്ഞു.

ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്രക്ക് തന്നെ സർപ്രൈസ് ചെയ്യാൻ ആകില്ല എന്നും ഡക്കറ്റ് പറഞ്ഞു. “മുമ്പ് അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ഞാൻ അദ്ദേഹത്തെ നേരിട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയാം, അദ്ദേഹത്തിന്റെ കഴിവുകൾ എന്താണെന്ന് എനിക്കറിയാം. എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നും അദ്ദേഹത്തിൽ നിന്ന് ഇനി ഉണ്ടാകില്ല.” ഡക്കറ്റ് പറഞ്ഞു.