ബുമ്ര ഏകദിന പരമ്പരയ്ക്കും ഉണ്ടാകില്ല, ഇനി ഐ പി എല്ലിൽ കാണാം

Newsroom

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്ക് ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകുമെന്ന് റിപ്പോർട്ട്. 28 കാരനായ ഫാസ്റ്റ് ബൗളർ ഇതിനകം തന്നെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്തായിരുന്നു. നീണ്ട കാലമായി പരിക്കിന്റെ പിടിയിൽ ഉള്ള ബുമ്രയെ പെട്ടെന്ന് തിരികെ കൊണ്ടു വന്ന് വീണ്ടും പരിക്കേൽക്കേണ്ട എന്ന തീരുമാനത്തിലാണ് ഇന്ത്യൻ ടീം. 2023ലെ ലോകകപ്പ് മുന്നിൽ കണ്ടാണ് ഈ തീരുമാനം.

Picsart 23 02 14 12 28 11 287

നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര അവസാനിച്ചതിന് ശേഷം നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങളിലും ബുമ്ര കളിക്കില്ല. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആകും ഇനി ബുമ്ര ഇന്ത്യൻ ജേഴ്സി അണിയുക. അതിനു മുമ്പ് നടക്കുന്ന ഐ‌പി‌എൽ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം ആകും ബുമ്രയുടെ തിരിച്ചുവരവ്.