ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റിൽ തുടർന്നും കളിക്കും എന്ന് പ്രതീക്ഷ നൽകുന്ന വാർത്ത ആണ് വരുന്നത്. ബുമ്ര ബൗൾ ചെയ്യുമോ എന്നതിൽ ഉള്ള അന്തിമ തീരുമാനം ഞായറാഴ്ച രാവിലെ മാനേജ്മെന്റ് എടുക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിലെ രണ്ടാം ദിവസത്തെ രണ്ടാം സെഷനിൽ ഗ്രൗണ്ട് വിട്ട ബുംറ, അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ സ്‌കാനിംഗിന് വിധേയനായിരുന്നു.
3-ാം ദിവസം ബാറ്റ് ഉപയോഗിച്ച് അദ്ദേഹം സംഭാവന നൽകുമെന്ന ശുഭാപ്തിവിശ്വാസം ടീം പുലർത്തുന്നു. രണ്ടാം ഇന്നിംഗ്‌സിലെ അദ്ദേഹത്തിൻ്റെ ബൗളിംഗ് ഇന്ത്യക്ക് നിർണായകമാകും. ബുമ്ര പുറത്ത് പോയ സമയത്ത് സിറാജും പ്രസീദ് കൃഷ്ണയും നിതീഷ് റെഡ്ഡിയും തിളങ്ങിയത് കൊണ്ട് ഇന്ത്യക്ക് ഓസ്ട്രേലിയയെ ആദ്യ ഇന്നിംഗ്സിൽ 181 റൺസിന് ഓളൗട്ട് ആക്കാൻ ആയിരുന്നു.