അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ബുമ്രയുടെ കാര്യത്തിൽ ആശങ്ക വേണ്ട എന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് മോൺ മോർക്കൽ. ഇന്ന് ബൗൾ ചെയ്യുന്നതിനിടെ ജസ്പ്രീത് ബുംറ ചികിത്സ നേടിയിരുന്നു. എന്നാൽ പരിക്ക് അല്ല എന്നും ഇത് ക്രാമ്പ് മാത്രമാണെന്നും മോർക്കൽ പറഞ്ഞു.
ആശങ്ക ഉണ്ടായിരുന്നിട്ടും, ബുംറ തൻ്റെ സ്പെൽ പൂർത്തിയാക്കാൻ മടങ്ങിയെത്തിയിരുന്നു, മൂന്ന് ഓവർ കൂടി ബൗൾ ചെയ്തു, 23 ഓവറിൽ 4/61 എന്ന മികച്ച ഫിഗറുമായി ഫിനിഷ് ചെയ്തു. “അവൻ സുഖമായിരിക്കുന്നു; അതൊരു ക്രാമ്പ് മാത്രമായിരുന്നു,” മോർക്കൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.