സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൽ പരിക്കേറ്റ ജസ്പ്രീത് ബുംറ എത്ര കാലം പുറത്തിരിക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പരിക്ക് ഇപ്പോഴും മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരിക്കിന്റെ വ്യാപ്തി ടീമിന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് ഗംഭീർ സമ്മതിച്ചു.
ബുമ്ര ഇനി ഇന്ത്യയിൽ എത്തിയ ശേഷം എൻ സി എയിൽ എത്തി കൂടുതൽ പരിശോധാനകൾക്ക് വിധേയനാകും.
ഇന്ത്യയുടെ വരാനിരിക്കുന്ന പരമ്പര ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പര ആണ്. അതിൽ ബുംറയ്ക്ക് വിശ്രമം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി ഉണ്ട് എന്നതിനാൽ അപ്പോഴേക്ക് ബുമ്രയെ ഫിറ്റ്നസിലേക്ക് എത്തിക്കുക ആകും ഇന്ത്യയുടെ പ്രധാന ലക്ഷ്യം.