ബുംറക്ക് പരിക്ക്!! ഇന്ത്യക്ക് വൻ തിരിച്ചടി

Newsroom

1000782398
Download the Fanport app now!
Appstore Badge
Google Play Badge 1

നിർണായകമായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ബുംറ പരിക്കേറ്റ് കളം വിട്ടു. ഇന്ന് തുടക്കത്തിൽ ബൗൾ ചെയ്ത ബുംറ രണ്ടാം സെഷനിൽ ആദ്യ ഓവർ എറിഞ്ഞ ശേഷം കളം വിടുക ആയിരുന്നു. ഇതിനു പിന്നാലെ ബുമ്ര കൂടുതൽ പരിശോധനകൾക്ക് ആയി ആശുപത്രിയിലേക്ക് പോയി.

Picsart 25 01 03 12 36 26 490

സ്കാനുകൾ നടത്തിയ ശേഷം മാത്രം ബുമ്രയുടെ പരിക്ക് എത്ര വലുതാണെന്ന് പറയാൻ ആവുകയുള്ളൂ. ബുമ്ര ഇനി ഈ കളിയിൽ പന്തെറിയുമോ എന്ന ആശങ്കയും ഇത് ഉയർത്തുന്നു. ബുമ്ര പന്ത് എറിഞ്ഞില്ല എങ്കിൽ അത് ഇന്ത്യക്ക് വൻ തിരിച്ചടിയാകും.

ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമാണ് ബുമ്ര. ഈ ഇന്നിംഗ്സിൽ അദ്ദേഹം 2 വിക്കറ്റുകളും വീഴ്ത്തി. ചാമ്പ്യൻസ് ട്രോഫി കൂടെ മുന്നിൽ ഇരിക്കെ ബുമ്രയുടെ പരിക്ക് ഇന്ത്യക്ക് വലിയ ആശങ്ക നൽകുന്നു.