ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അസാധാരണ പ്രകടനത്തിന് ജസ്പ്രീത് ബുംറയെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് അഭിനന്ദിച്ചു, അദ്ദേഹമില്ലായിരുന്നെങ്കിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 5-0 ന് വൈറ്റ്‌വാഷ് നേരിടുമായിരുന്നുവെന്ന് ഹർഭജൻ പറഞ്ഞു. പരമ്പര 3-1 ന് ആണ് ഓസ്‌ട്രേലിയ ജയിച്ചത്.
“ജസ്പ്രീത് ബുംറ ഈ പര്യടനത്തിൽ ഇല്ലായിരുന്നുവെങ്കിൽ പരമ്പര 5-0ന് അവസാനിക്കുമായിരുന്നു. പെർത്തിൽ ബുമ്ര ഇന്ത്യയെ രക്ഷിച്ചു. അഡ്ലെയ്ഡിന് ശേഷം ബാക്കിയുള്ള മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ രക്ഷിച്ചു. പരമ്പരയിൽ അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ, ഇന്ത്യ ഒന്നുകിൽ 5-0 അല്ലെങ്കിൽ 4-0 ന് തോക്കും” ഹർഭജൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരനായ ബുംറ അഞ്ച് മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റ് വീഴ്ത്തി