ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 9-1 എന്ന നിലയിൽ. ബുമ്ര ഓപ്പണർ ഖവാജയെ പുറത്താക്കി കൊണ്ട് ഇന്ത്യക്ക് പ്രതീക്ഷ നൽകി. ബുമ്രയെ പ്രകോപിപ്പിച്ച കോൺസ്റ്റാൻസിനുള്ള മറുപടി കൂടിയായി അവസാന പന്തിലെ ഈ വിക്കറ്റ്. ഓസ്ട്രേലിയ ഇപ്പോൾ 176 റൺസ് പിറകിലാണ്.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 185 റണ്ണിന് ഓളൗട്ട് ആയിരുന്നു. മത്സരത്തിന്റെ ആദ്യ ദിനം അവസാന സെഷനിലാണ് ഇന്ത്യ 185 റൺസിന് ഓളൗട്ട് ആയത്. ഓസ്ട്രേലിയക്ക് ആയി ബോളണ്ട് 4 വിക്കറ്റ് എടുത്ത് തിളങ്ങി. ഇന്ത്യൻ നിരയിൽ ആർക്കും ഇന്ന് വലിയ സ്കോർ നേടാൻ ആയില്ല.
മൂന്നാം സെഷനിൽ ആദ്യ ഇന്ത്യക്ക് പന്തിനെയാണ് നഷ്ടമായത്. നന്നായി പ്രതിരോധിച്ച് കളിച്ച പന്ത് പക്ഷെ അവസാനം ഒരു അനാവാശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. പന്ത് 98 പന്തിൽ നിന്ന് 40 റൺസ് എടുത്തു. ബോളണ്ടിന്റെ പന്തിലാണ് പന്ത് പുറത്തായത്. തൊട്ടടുത്ത പന്തിൽ നിതീഷ് റെഡ്ഡി ഗോൾഡൻ ഡക്കിനും പുറത്തായി.
26 റൺസ് എടുത്ത ജഡേജയെ സ്റ്റാർക്ക് ആണ് പുറത്താക്കിയത്. പിന്നാലെ കമ്മിൻസ് വാഷിംഗ്ടണെയും പുറത്താക്കി. പിറകെ ആക്രമിച്ചു കളിച്ച ബുംറ ഇന്ത്യയെ 186ൽ എത്തിച്ചു. ബുമ്ര 17 പന്തിൽ 22 റൺസ് എടുത്തു.
രണ്ടാം സെഷനിൽ ഇന്ത്യക്ക് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായിരുന്നു. കോഹ്ലി 17 റൺസ് എടുത്തു. ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിലേക്ക് എഡ്ജ് നൽകിയാണ് കോഹ്ലി പുറത്തായത്.
ഇന്ത്യക്ക് ആദ്യ സെഷനിൽ ജയ്സ്വാളിനെയും (10) രാഹുലിനെയും (4) ഗില്ലിനെയും (20) ഇന്ത്യക്ക് നഷ്ടമായിരുന്നു.
ഓസ്ട്രേലിയക്ക് ആയി ബോളണ്ട് 4 വിക്കറ്റും സ്റ്റാർക്ക് 3 വിക്കറ്റും കമ്മിൻസ് 2 വിക്കറ്റും വീഴ്ത്തി.