ടെസ്റ്റ് ക്യാപ്റ്റനായി ബുംറയെ തന്നെ തിരഞ്ഞെടുക്കണം, വൈസ് ക്യാപ്റ്റനായി ഗില്ലിനെയും; വസീം ജാഫർ

Newsroom

Jaspritbumrah
Download the Fanport app now!
Appstore Badge
Google Play Badge 1


രോഹിത് ശർമ്മക്ക് പകരം ജസ്പ്രീത് ബുംറയെ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കണമെന്ന് മുൻ ഇന്ത്യൻ ബാറ്റർ വസീം ജാഫർ അഭിപ്രായപ്പെട്ടു.
ജൂൺ 20 ന് ലീഡ്സിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ ഇപ്പോൾ ഒരു പുതിയ നായകനെ തേടുകയാണ്. ബുംറയല്ല ഗിൽ ആകും ക്യാപ്റ്റൻ എന്നാണ് സൂചനകൾ.

India Bumrah


“ബുംറയ്ക്ക് ആ ഉത്തരവാദിത്തം വേണ്ടെന്ന് പറയുന്നു അല്ലെങ്കിൽ, അദ്ദേഹം ആണ് ഓട്ടോമാറ്റിക് ആയി ക്യാപ്റ്റൻ ആകേണ്ടത്. ഗില്ലിനെ വൈസ് ക്യാപ്റ്റനായും നിയമിക്കണം – ബുംറയ്ക്ക് വിശ്രമം ആവശ്യമായി വരുമ്പോൾ അവൻ ചുമതലയേൽക്കണം,” ജാഫർ എക്സിൽ കുറിച്ചു.

“ഈ രീതിയിൽ ഫുൾ ടൈം ക്യാപ്റ്റൻ എന്ന സമ്മർദ്ദമില്ലാതെ ഗില്ലിനെയും വളർത്താൻ കഴിയും.” അദ്ദേഹം പറഞ്ഞു.