ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി സീനിയർ ഓസ്‌ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് ജസ്‌പ്രീത് ബുമ്രയെ പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഓൾ-ഫോർമാറ്റ് ബൗളർ ആണ് ബുമ്ര എന്ന് സ്മിത്ത് പറഞ്ഞു. പുതിയ പന്ത് ഉപയോഗിച്ചും പഴയ പന്ത് ഉപയോഗിച്ചും ബാറ്റർമാരെ വെല്ലുവിളിക്കാനുള്ള ബുംറയുടെ കഴിവ് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ടെസ്‌റ്റ് പരമ്പര നവംബർ 22 ന് പെർത്തിൽ ആണ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ കഴിഞ്ഞ രണ്ട് പരമ്പരകളും നേടിയ, ഇന്ത്യ ചരിത്രം ആവർത്തിക്കാൻ ആകും ശ്രമിക്കുക.
“അവൻ ഒരു അത്ഭുതകരമായ ബൗളറാണ്, അത് പുതിയതോ പഴയതോ ആയ പന്തിൽ ആകട്ടെ. എല്ലാ ഫോർമാറ്റുകളിലുമുള്ള അവന്റെ കഴിവുകൾ അവനെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാക്കി മാറ്റുന്നു. ഇത് എല്ലായ്പ്പോഴും ഒരു വെല്ലുവിളിയായിരിക്കും,” സ്മിത്ത് അഭിപ്രായപ്പെട്ടു.