ബുംറയ്ക്ക് വീണ്ടും വിശ്രമം, രണ്ടാം ഏകദിനത്തിൽ കളിക്കില്ല

Newsroom

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ജസ്പ്രീത് ബുംറ കളിക്കില്ല. താരം ടീമിനൊപ്പം ഇൻഡോറിലേക്ക് യാത്ര ചെയ്തിട്ടില്ല എന്ന് ബി സി സി ഐ അറിയിച്ചു. താരത്തിന് വിശ്രമം നൽകാൻ ആണ് ഇന്ത്യയുടെ തീരുമാനം.

ബുംറ 23 09 11 20 14 24 216

ഈ ഇടവേളയിൽ താരൻ കുടുംബത്തെ സന്ദർശിക്കാൻ പോകും. ഏഷ്യാ കപ്പിലും ടൂർണമെന്റിന് ഇടയിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ആയി ബുമ്രക്ക് വിശ്രമം നൽകിയിരുന്നു‌.രണ്ടാം ഏകദിനത്തിൽ ബുംറയ്ക്ക് പകരക്കാരനായി ഫാസ്റ്റ് ബൗളർ മുകേഷ് കുമാർ ടീമിലെത്തിയിട്ടുണ്ട്.

രാജ്‌കോട്ടിൽ നടക്കുന്ന ഓസ്ട്രേലിയക്ക് എതിരാഉഅ അവസാന ഏകദിനത്തിൽ ബുംറ ടീമിനൊപ്പം ചേരും.