വെസ്റ്റ് ഇൻഡീസിനെ 39 മത്സരങ്ങളിൽ നയിച്ചതിന് ശേഷം ക്രെയ്ഗ് ബ്രാത്‌വൈറ്റ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതായി ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (സിഡബ്ല്യുഐ) തിങ്കളാഴ്ച സ്ഥിരീകരിച്ചു. 27 വർഷത്തിനിടെ ഓസ്‌ട്രേലിയയിൽ നേടിയ ആദ്യ ടെസ്റ്റ് വിജയം പോലെ ചരിത്ര നിമിഷങ്ങളിലേക്ക് ടീമിനെ നയിക്കുന്നതിൽ 32 കാരൻ നിർണായക പങ്ക് വഹിച്ചിരുന്നു.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് ബ്രാത്ത്‌വെയ്റ്റ് നൽകിയ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സിഡബ്ല്യുഐ അദ്ദേഹത്തിന്റെ നേതൃത്വത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ചു.
ഇതുകൂടാതെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപ്പിനെ (31) ഇപ്പോൾ ഏകദിന ക്യാപ്റ്റനെന്ന സ്ഥാനത്തിന് പുറമേ ടി20 ക്യാപ്റ്റനായും നിയമിച്ചു. 2023 മുതൽ ടി20 ടീമിനെ നയിച്ചിരുന്ന റോവ്മാൻ പവലിന് പകരക്കാരനായാണ് ഹോപ്പ് എത്തുന്നത്.