ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും ധാക്ക പ്രീമിയര്‍ ലീഗിലും വിവിധ ടീമുകളെ പ്രതിനിധീകരിച്ചത് തന്റെ സ്പിനിനെതിരെയുള്ള ബാറ്റിംഗ് മെച്ചപ്പെടുവാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം ദാവിദ് മലന്‍.
ഉപഭൂഖണ്ഡത്തിൽ എത്രയധികം കളിക്കുന്നുവോ അത്രയും സ്പിന്നിനെതിരെ കളിക്കുന്നത് മെച്ചപ്പെടുമെന്നും നിങ്ങള്‍ കൂടുതൽ കാര്യങ്ങള്‍ പഠിച്ച് കൊണ്ടിരിക്കുമെന്നും ഇത്തരം പിച്ചുകളിൽ മികച്ച സ്പിന്നര്‍മാരെയാണ് എപ്പോളും നമ്മള്‍ നേരിടുകയെന്നും അത് ബാറ്റിംഗ് മെച്ചപ്പെടുത്തുവാന്‍ ഉപകരിക്കുന്നുവെന്നും മലന്‍ കൂട്ടിചേര്‍ത്തു.
ബംഗ്ലാദേശിലെ ടൂര്‍ണ്ണമെന്റുകളിൽ ഒരു കളിയിൽ തന്നെ മൂന്നോ നാലോ സ്പിന്നര്‍മാരുണ്ടാവുമെന്നും എന്നാൽ മറ്റു സ്ഥലങ്ങളിൽ ഒന്നോ രണ്ടോ മാത്രമേ സ്പിന്നര്‍മാര്‍ ടീമിൽ കാണുകയുള്ളുവെന്നും മലന്‍ വ്യക്തമാക്കി.