ബിഗ് ബാഷിലേക്ക് മറ്റൊരു ഇന്ത്യന്‍ താരം കൂടി

Richaghosh

ബിഗ് ബാഷിലേക്ക് ഇന്ത്യയുടെ റിച്ച ഘോഷ് എത്തുന്നു. താരത്തിനെ ഹോബാര്‍ട്ട് ഹറികെയിന്‍സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ബിഗ് ബാഷിൽ ഈ സീസണിൽ കളിക്കാനെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് റിച്ച. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് റിച്ച തന്റെ അരങ്ങേറ്റം കുറിച്ചത്.

ആദ്യ മത്സരത്തിൽ 32 റൺസും രണ്ടാം മത്സരത്തിൽ 44 റൺസുമാണ് ഘോഷ് നേടിയത്. നേരത്തെ ഷഫാലി വര്‍മ്മ, രാധ യാദവ് എന്നിവരെ സിഡ്നി സിക്സേഴ്സും സ്മൃതി മന്ഥാന, ദീപ്തി ശര്‍മ്മ എന്നിവരെ സിഡ്നി തണ്ടറും സ്വന്തമാക്കിയിരുന്നു.

Previous articleമൊഹമ്മദ് നവാസ് ഇനി മുംബൈ സിറ്റിയുടെ വല കാക്കും
Next articleഷബ്നിം ഇസ്മൈൽ ബിഗ് ബാഷിന് ഇല്ല