ഭരത് പുറത്താകും, ദ്രുവ് ജുറൽ അരങ്ങേറ്റം നടത്താൻ സാധ്യത

Newsroom

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഭരത് ആദ്യ ഇലവനിൽ നിന്ന് പുറത്താകാൻ സാധ്യത. ആദ്യ രണ്ട് ടെസ്റ്റുകളിലും ഭരതിന്റെ പ്രകടനം വളരെ മോശമായിരുന്നു. വിക്കറ്റ് കീപ്പിംഗിൽ മെച്ചപ്പെട്ടു എങ്കിലും ബാറ്റു കൊണ്ട് യാതൊരു സംഭാവനയും ഭരത് നൽകിയിരുന്നില്ല.

ഭരത് 24 02 12 10 35 59 276

ഇന്ത്യക്ക് ആയി ഇതുവരെ 7 ടെസ്റ്റുകൾ കളിച്ച ഭരത് 20.09 ശരാശരിയിൽ ആകെ 221 റൺസാണ് നേടിയത്. ഒരു അർധസെഞ്ചുറി പോലും നേടാനായില്ല. ഈ സീരീസിൽ ഇതുവരെ നാല് ഇന്നിംഗ്സിൽ നിന്ന് 92 റൺസാണ് താരം നേടിയത്.

ഭരതിനെ മാറ്റി ദ്രുവ് ജുറലിനെ ഇറക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ജുറലിന്റെ ടെസ്റ്റ് അരങ്ങേറ്റം ആകും ഇത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ദ്രുവ് ജുറൽ.