ബെറെസ്ഫോര്‍ഡ് വില്യംസ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആക്ടിംഗ് പ്രസിഡന്റ്

- Advertisement -

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആക്ടിംഗ് പ്രസിഡന്റായി ബെറെസ്ഫോര്‍ഡ് വില്യംസിനെ നിയമിച്ചു. ക്രിസ് നെന്‍സാനിയുടെ വിരമിക്കലിനെത്തുടര്‍ന്നാണ് ഈ താത്കാലിക നിയമനം. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന വാര്‍ഷിക ജനറല്‍ മീറ്റിംഗ് വരെയാണ് ഈ നിയമനം. നെന്‍സാനിയ്ക്ക് പിന്നാലെ ചീഫ് എക്സിക്യൂട്ടീവ് ജാക്വസ് ഫോളും തന്റെ സ്ഥാനം വിരമിച്ചിരുന്നു.

നേരത്തെ വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസ്സിയേഷനില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച പരിചയം വില്യംസിനുണ്ട്. 25 വര്‍ഷത്തോളമായി ക്രിക്കറ്റ് അഡ്മിനിസ്ട്രേഷന്റെ ഭാഗമായുള്ള ആളാണ് ബെറെസ്ഫോര്‍ഡ് വില്യംസ്.

Advertisement