ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹോള്‍ഡറിനെ മറികടന്ന് സ്റ്റോക്സ്

Sports Correspondent

ടെസ്റ്റിലെ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്. വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിനെ മറികടന്നാണ് സ്റ്റോക്സിന്റെ ഈ നേട്ടം. മാഞ്ചസ്റ്ററില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റോക്സിന്റെ പ്രകടനം ഇംഗ്ലണ്ടിനെ പരമ്പരയില്‍ ഒപ്പമെത്തുവാന്‍ സഹായിച്ചിരുന്നു. ആന്‍ഡ്രൂ ഫ്ലിന്റോഫിന് ശേഷം ഓള്‍റൗണ്ടര്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇംഗ്ലണ്ട് താരമാണ് സ്റ്റോക്സ്.

സ്റ്റോക്സ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുമ്പ് 54 പോയിന്റിന് ഹോള്‍ഡറിന് പിന്നിലായി സ്ഥിതി ചെയ്തിരുന്ന സ്റ്റോക്സ് മാഞ്ചസ്റ്ററിലെ പ്രകടനത്തിലൂടെ ഒന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. മാഞ്ചസ്റ്ററില്‍ ഇരു ഇന്നിംഗ്സുകളിലായി 176, 78 എന്നിങ്ങനെയുള്ള സ്കോറുകള്‍ നേടിയ താരം മൂന്ന് വിക്കറ്റും നേടി.