ബ്രിസ്റ്റോള്‍ നിശാ ക്ലബ്ബിലെ പ്രശ്നത്തിനു കോടതിയിലെത്തിയ ബെന്‍ സ്റ്റോക്സിനെയും സുഹൃത്തുക്കളെയും ഫുട്ബോള്‍ ഹൂളിഗന്സിനോട് ഉപമിച്ച് വാദം. ബെന്‍ സ്റ്റോക്സ്, റയാന് അലി, റയാന് ഹെയില്‍ എന്നീ മൂന്ന് പേര് യുവ സ്വവര്‍ഗ്ഗ സ്നേഹികളായ ചെറുപ്പക്കാരെ ശല്യപ്പെടുത്തിയെന്നും അലക്സ് ഹെയില്‍സ് ഇതില്‍ ഒരാളുടെ തലയില്‍ ചവിട്ടിയെന്നുമാണ് പോലീസ് വാദം. എന്നാല്‍ അലക്സ് ഹെയില്സിനെതിരെ കുറ്റം ഒന്നും ചാര്‍ത്തിയിട്ടില്ല.
കുടിച്ച് ലക്ക് കെട്ട് സംഘാംഗങ്ങള്‍ പരസ്പരം ആക്രോശിച്ച് അടുക്കുന്നതുള്പ്പെടെ ഒരു വ്യക്തി തന്റെ അപാര്ട്മെന്റില് നിന്ന് ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ദൃശ്യം “ദി സണ്‍”നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതേ ചിത്രം കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്. മൂന്ന് തവണ ഹെയില്‍സ് ചവിട്ടുന്നുണ്ടെങ്കിലും ഹെയില്സിനെതിരെ കുറ്റം ചാര്‍ത്തിയിട്ടില്ല. സ്റ്റോക്സിനെ പലവട്ടം പിന്തിരിപ്പിക്കുവാന് ഹെയില്‍സ് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നാണ് ഇഎസ്പിന് വ്യക്തമാക്കുന്നത്.
ഇത് വീഡിയോ പിടിച്ചയാളും സ്ഥിതീകരിക്കുന്നുണ്ട്. ഇതാവാം ഹെയില്സിനെതിരെ കുറ്റം ആരോപിക്കപ്പെടാത്തതെന്നാണ് വിശ്വസിക്കുന്നത്. നൈറ്റ് ക്ലബ്ബിലെ ഡോര്‍ സൂപ്പര്‍വൈസറും ബെന്‍ സ്റ്റോക്സിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. സ്വവര്ഗ്ഗ് സുഹൃത്തുക്കളെ അസഭ്യം പറയുകയും ശല്യം ചെയ്യുന്നതിനും മുമ്പ് സ്റ്റോക്സ് തന്നെയും ചീത്ത വിളിച്ചിരുന്നുവെന്നാണ് ഡോര്‍ സൂപ്പര്‍ വൈസര്‍ നല്കിയ മൊഴി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial