ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ആഷസിനുള്ള ഫിറ്റ്നസിന് മുൻഗണന നൽകുന്നതിനായി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ദി ഹണ്ട്രഡിൽ നിന്ന് പിന്മാറി. ഹാംസ്ട്രിംഗ് പരിക്കുമായി ബുദ്ധിമുട്ടുന്ന സ്റ്റോക്സ്, നോർത്തേൺ സൂപ്പർചാർജേഴ്സ് ഹെഡ് കോച്ച് ആൻഡ്രൂ ഫ്ലിന്റോഫുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തത്.

കഴിഞ്ഞ വർഷം സ്റ്റോക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു, അതിനുശേഷം ശ്രീലങ്ക, പാകിസ്ഥാൻ ടെസ്റ്റ് പരമ്പരകൾ ഉൾപ്പെടെ നിരവധി പ്രധാന മത്സരങ്ങൾ നഷ്ടപ്പെട്ടു. നവംബറിൽ ആഷസിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ഇംഗ്ലണ്ട് ഇന്ത്യയുമായി അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്, അപ്പോഴേക്ക് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ ആണ് സ്റ്റോക്സ് ശ്രമിക്കുന്നത്.