ബെന്‍ സ്റ്റോക്സിന് ശസ്ത്രക്രിയ ആവശ്യം, ന്യൂസിലാണ്ട് പരമ്പരയും നഷ്ടമാകും

Sports Correspondent

ഐപിഎലിനിടെ പരിക്കേറ്റ ബെന്‍ സ്റ്റോക്സിന് ശസ്ത്രക്രിയ ആവശ്യം. കുറഞ്ഞത് 12 ആഴ്ചയെങ്കിലുമെടുക്കും താരം വീണ്ടും കളത്തിലിറങ്ങുവാനെന്നാണ് മനസ്സിലാകുന്നത്. ഇതോടെ താരത്തിന് ഇംഗ്ലണ്ടിന്റെ ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായി.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് താരം ക്രിസ് ഗെയിലിനെ പുറത്താക്കുവാന്‍ എടുത്ത ക്യാച്ചിനിടെയാണ് ബെന്‍ സ്റ്റോക്സിന് പരിക്കേല്‍ക്കുന്നത്.